ഇടുക്കി: റൂട്ട് മാനേജ്‌മെന്റ് സിസ്റ്റം നടപ്പാക്കുന്നതിന്റെ ഭാഗമായി നിലവിലുളള എല്ലാ സ്റ്റേജ് ക്യാരേജുകളുടേയും സമയപ്പട്ടിക ഡിജിറ്റലൈസ് ചെയ്യുന്നതിനുളള നടപടികള്‍ ആരംഭിച്ചു. അതിനാല്‍ എല്ലാ സ്വകാര്യ ബസ്സ് ഓപ്പറേറ്റര്‍മാരും ബസ്സുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ടൈം ഷീറ്റ് ഡിസംബര്‍ 31 നകം ഹാജരാക്കണമെന്ന് ഇടുക്കി റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ടൈം ഹിയറിംഗുകള്‍ ഉള്‍പ്പെടെയുളള എല്ലാ വിഷയങ്ങള്‍ക്കും ആധികാരിക രേഖയായി ഡിജിറ്റര്‍ ഡേറ്റ പരിഗണിക്കുന്നതിനാല്‍ രേഖകളുടെ കൃത്യത ഉറപ്പുവരുത്തേണ്ടതാണ്.

#mvdkerala
#idukkidistrict