• തിരുവനന്തപുരം:എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സംഗീത ഭൂഷണം ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.  ഒരുവര്‍ഷമാണ് കോഴ്സ് ദൈര്‍ഘ്യം. പ്ലസ് ടു പാസായ 18 വയസിനു മേല്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.  40 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് വിദ്യാഭ്യാസ യോഗ്യതയില്‍ ഇളവു ലഭിക്കും.  അപേക്ഷിക്കേണ്ട അവസാന തീയതി 2021 ജനുവരി 20. അപേക്ഷാ ഫോമും പ്രോസ്പെക്ടസും നന്ദാവനത്തു പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ ലഭിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2325101, 2325102, 9495934364. വെബ്സൈറ്റ് www.srccc.in.