സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ജനുവരിയില്‍ ആറ് ജില്ലകളില്‍ സിറ്റിംഗ് നടത്തും. സിറ്റിംഗില്‍ ചെയര്‍മാന്‍ ജസ്റ്റിസ്(റിട്ട)എം.ശശിധരന്‍ നമ്പ്യാരും കമ്മീഷന്‍ അംഗങ്ങളും പങ്കെടുക്കും.
തിരുവനന്തപുരം ജില്ലയിലെ സിറ്റിംഗ് ആനയറയിലെ കടാശ്വാസ കമ്മീഷന്റെ വളപ്പില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക വിപണന കേന്ദ്രത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ അഞ്ച്, ആറ്, ഏഴ് തിയതികളില്‍ നടക്കും.
പാലക്കാട് ജില്ലയിലെ സിറ്റിംഗ് പാലക്കാട് സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ 11, 12 തിയതികളിലും കോഴിക്കോട് ജില്ലയിലേത് കോഴിക്കോട് പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസില്‍ 20നും നടക്കും.

കാസര്‍ഗോഡ് ജില്ലയിലെ സിറ്റിംഗ് കാസര്‍ഗോഡ് സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ 21 നും 22 നും നടക്കും.
ആലപ്പുഴ ജില്ലയിലെ സിറ്റിംഗ് ആലപ്പുഴ സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ 25നും ഇടുക്കി ജില്ലയിലെ സിറ്റിംഗ് പൈനാവ് സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ 27, 28,29 തിയതികളിലും നടക്കും.

രാവിലെ പത്ത് മണി മുതല്‍ സിറ്റിംഗ് ആരംഭിക്കും. ഈ തിയതികളില്‍ ഹാജരാകുന്നതിനായി അപേക്ഷകര്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഹിയറിംഗിന് ഹാജരാകുവാന്‍ നോട്ടീസ് ലഭിച്ചവര്‍ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട് ബാങ്ക് നല്‍കുന്ന വായ്പാ വിവരങ്ങളില്‍ എന്തെങ്കിലും തര്‍ക്കം ഉണ്ടെങ്കില്‍ രേഖകള്‍ സഹിതം ഹാജരാകണം. സിറ്റിംഗിന് ഹാജരാകുന്നവര്‍ കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിക്കണം