എറണാകുളം: ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് തിരുവാങ്കുളം ഭവൻസ് മുൻഷി വിദ്യാശ്രമത്തിലെ കുട്ടികളുമായി സംവദിച്ച് ജില്ലാ കളക്ടർ എസ്.സുഹാസ്. സ്കൂളിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വെബിനാറിൽ ഇരുനൂറ്റി അമ്പതോളം കുട്ടികളെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിച്ചു.
തുടർന്ന് നടന്ന ചോദ്യോത്തര വേളയിൽ പരിസ്ഥിതി, ആരോഗ്യം, തൊഴിൽ ,സംസ്കാരം, തുടങ്ങിയവയുമായി ബന്ധപ്പെട്ട് കുട്ടികൾക്കുള്ള സംശയങ്ങൾക്കും ആശങ്കകൾക്കും അദ്ദേഹം മറുപടി നൽകി. പ്രചോദനാത്മകമായ തത്ത്വങ്ങളും ആശയങ്ങളും ഇന്ത്യൻ യുവത്വത്തിന് പകർന്നു നൽകിയ സ്വാമി വിവേകാനന്ദൻ്റെ ആശയങ്ങൾക്ക് ഏറെ പ്രസക്തിയുള്ള ഈ കാലഘട്ടത്തിൽ സംസ്കാരത്തെ മുറുകെപ്പിടിച്ചു കൊണ്ടുള്ളപുരോഗതിയാണ് നമുക്ക് വേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.സമൂഹത്തിന് ഗുണകരമായി പ്രവർത്തിക്കാൻ ഓരോ വ്യക്തിയും സ്വയം തയാറാകണമെന്നും അങ്ങനെ ജീവിതം സാർത്ഥകമാക്കി മാറ്റണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭാരതീയ വിദ്യാഭവൻ കൊച്ചീ കേന്ദ്രം ഡയറക്ടർ ഇ രാമൻകുട്ടി പരിപാടിയിൽ സന്നിഹിതനായിരുന്നു.സ്കൂൾ പ്രിൻസിപ്പൽ മിനി .കെ, വൈസ് പ്രിൻസിപ്പൽ ലതാ. എസ് എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.