കൊല്ലം ജില്ലയില്‍ വ്യാഴാഴ്ച (ജനുവരി 7) 270 പേര്‍ കോവിഡ് രോഗമുക്തരായി. 293 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുനിസിപ്പാലിറ്റിയില്‍ കരുനാഗപ്പള്ളിയിലും ഗ്രാമപഞ്ചായത്തുകളില്‍ ഓച്ചിറ, പെരിനാട്, കുലശേഖരപുരം, തഴവ, തൊടിയൂര്‍, പന്മന, ശാസ്താംകോട്ട എന്നിവിടങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്. വിദേശത്ത് നിന്നെത്തിയ നാലുപേര്‍ക്കും സമ്പര്‍ക്കം വഴി 284 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 33 പേര്‍ക്കാണ് രോഗബാധ. ശക്തികുളങ്ങര-അഞ്ച്, കാവനാട്-നാല്, കച്ചേരി കൊട്ടാരം നഗര്‍, കിളികൊല്ലൂര്‍ എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്.
മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-11, പരവൂര്‍-നാല്, പുനലൂര്‍-മൂന്ന് എന്നിങ്ങനെയാണ് മുനിസിപ്പാലിറ്റിയിലെ രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ ഓച്ചിറ-20, പെരിനാട്-18, കുലശേഖരപുരം-17, തഴവ-15, തൊടിയൂര്‍-13, പന്മന-11, ശാസ്താംകോട്ട-10, ആദിച്ചനല്ലൂര്‍, ക്ലാപ്പന ഭാഗങ്ങളില്‍ എട്ടുവീതവും തേവലക്കര-ഏഴ്, ചവറ-ആറ്, പിറവന്തൂര്‍, മയ്യനാട്, മൈനാഗപ്പള്ളി പ്രദേശങ്ങളില്‍ അഞ്ചുവീതവും ഇടമുളയ്ക്കല്‍, ഇളമ്പള്ളൂര്‍, ഉമ്മന്നൂര്‍, കുന്നത്തൂര്‍, കുളത്തൂപ്പുഴ, പത്തനാപുരം, വിളക്കുടി, പടിഞ്ഞാറേ കല്ലട, ശൂരനാട്, ഏരൂര്‍ എന്നിവിടങ്ങളില്‍ നാലുവീതവും കല്ലുവാതുക്കല്‍, ചിറക്കര, കരവാളൂര്‍, തൃക്കോവില്‍വട്ടം പ്രദേശങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതര്‍. മറ്റ് പ്രദേശങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുള്ളത്.