പാലക്കാട്:  ഭാരതീയ ചികിത്സാ വകുപ്പിന്റെ സ്‌പോര്ട്‌സ് ആയുര്വേദ റിസര്ച്ച് സെല്ലിന്റെ നേതൃത്വത്തില് ജില്ലാ ജൂനിയര് ടീം സെലക്ഷന് ട്രയല്സില് പങ്കെടുത്ത കായിക താരങ്ങള്ക്കായി ആയുര്വേദ മെഡിക്കല് ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ ആയുര്വേദ ആശുപത്രിയില് പ്രവര്ത്തിക്കുന്ന സ്‌പോര്ട്‌സ് ആയുര്വേദ റിസര്ച്ച് സെല്ലിന്റെ നേതൃത്വത്തില് മെഡിക്കല് കോളേജ് ഗ്രൗണ്ടിലാണ് മെഡിക്കല് ക്യാമ്പ് സംഘടിപ്പിച്ചത്.
മെഡിക്കല് ക്യാമ്പ് ജില്ലാ സ്‌പോര്ട്‌സ് കൗണ്സില് പ്രസിഡന്റ് അഡ്വ. പ്രേംകുമാര് ഉദ്ഘാടനം ചെയ്തു. ക്യാമ്പില് നൂറോളം കായിക താരങ്ങള് പങ്കെടുത്തു. മീറ്റിനിടയില് പരിക്കേറ്റ താരങ്ങള്ക്ക് സ്‌പോര്ട്‌സ് ആയുര്വേദ റിസര്ച്ച് സെല് മെഡിക്കല് ഓഫീസര് ഡോ.ജി.എല്. അഭിനാഷിന്റെ നേതൃത്വത്തില് പ്രാഥമിക ചികിത്സയും മരുന്നുകളും ലഭ്യമാക്കി. ജില്ലാ അത്ലറ്റിക് അസോസിയേഷന് പ്രസിഡന്റ് സി. ഹരിദാസ്, സെക്രട്ടറി എം. രാമചന്ദ്രന്, എന്നിവര് പങ്കെടുത്തു.