കാസര്‍ഗോഡ്:  എന്‍മകജെ ഗ്രാമപഞ്ചായത്തിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് അംഗങ്ങള്‍ക്ക് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശീലനം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.എസ് സോമശേഖര ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ജയശ്രീ കുലാല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി.അഷ്‌റഫ്, പി.എച്ച്.എന്‍ ഒ.ടി സല്‍മത്ത് എന്നിവര്‍ ക്ലാസെടുത്തു.

കോവിഡ് പ്രതിരോധം, സ്രവപരിശോധന, പള്‍സ് പോളിയോ, വാര്‍ഡ് ശുചിത്വ സമിതി, പാലിയേറ്റീവ്, രോഗപ്രതിരോധപ്രവര്‍ത്തനം, ഫണ്ട് വിനിയോഗം, അമ്മയുടേയും കുട്ടിയുടേയും ആരോഗ്യം തുടങ്ങിയ ആരോഗ്യ വിഷയങ്ങളിലായിരുന്നു പരിശീലനം. കുമ്പള ഹെല്‍ത്ത് ബ്ലോക്കിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ പരിശീലനമാണ് നടന്നുവരുന്നത്.

ഗ്രാമപബായത്ത് വൈസ് പ്രസിഡന്റ് ഡോ. ഫാത്തിമത്ത് ജഹനാസ്, വികസന സ്ഥിരം സമിതി ചെയര്‍മാന്‍ ബിഎസ്. ഗാംഭീര്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പെഴ്‌സണ്‍ സൗദാബി ഹനീഫ, മെമ്പര്‍മാരായ സറീന മുസ്തഫ, ബി. കുസുമവതി, മഹേഷ് ഭട്ട്, കെ. ഉഷാകുമാരി, എച്ച്. ഇന്ദിര, കെ. ആശാലത, ശശിധരകുമാര്‍, എം. രാമചന്ദ്ര, എസ്.ബി. നരസിംഹ പൈ, മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിപാരാജ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി. ലേഖ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.സജിത്ത്, ജെ പി.എച്ച് എന്‍ എം.ഷീജ എന്നിവര്‍ സംസാരിച്ചു.