മലപ്പുറം:   വട്ടംകുളം പഞ്ചായത്ത് 14ാം വാര്‍ഡിലെ ഉദിനിക്കര കുട്ടത്ത് താഴം റോഡ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും മൂന്ന് ലക്ഷത്തോളം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരുന്നത്. 70 മീറ്റര്‍ നീളമുള്ള റോഡ് 14 ദിവസം കൊണ്ടാണ് പണി പൂര്‍ത്തീകരിച്ചത്.

ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. വാര്‍ഡ് മെമ്പര്‍ യു. പി പുരുഷോത്തമന്‍ മറ്റ് ജനപ്രതിനിധികള്‍ നാട്ടുകാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഉദിനിക്കര വെസ്റ്റ് മേഖലയില്‍ നിലനില്‍ക്കുന്ന കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ഉടനെ പരിഹാരം കാണുമെന്ന് മന്ത്രി ഉറപ്പ് നല്‍കി