ആലപ്പുഴ: ക്ഷീര വികസന വകുപ്പ് 2020-21 ലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മള്‍ട്ടി പര്‍പ്പസ് എലവേറ്റഡ് കമ്മ്യൂണിറ്റി ക്യാറ്റില്‍ ഷെഡ്ഡ് നിര്‍മ്മിക്കുന്നു. സംസ്ഥാനത്തെ രണ്ടാമത്തെ മള്‍ട്ടി പര്‍പ്പസ് എലവേറ്റഡ് കമ്മ്യൂണിറ്റി ക്യാറ്റില്‍  ഷെഡ്ഡ്  കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാനം ജനുവരി 30ന് രാവിലെ ചമ്പക്കുളം ക്ഷീരോല്‍പാദക സഹകരണ സംഘം ക്വിപ്തം നം.എ-156 (ഡി) ആപ്കോസില്‍ ക്ഷീര വികസന മൃഗ സംരക്ഷണ വനംവന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ.രാജു നിര്‍വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി അധ്യക്ഷത വഹിക്കും. കൊടിക്കുന്നില്‍ സുരേഷ് എം.പി. മുഖ്യാതിഥി ആയിരിക്കും. ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ മിനി രവീന്ദ്രദാസ്, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി, ചമ്പക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ജി. ജലജകുമാരി, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.