മലപ്പുറം: കോവിഡ് മഹാമാരിക്കെതിരെ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇതര വകുപ്പ് ജീവനക്കാര്‍ക്കും ജനപ്രതിനിധികള്‍ക്കും സന്നദ്ധ സേവകര്‍ക്കും അഭിവാദനമര്‍പ്പിച്ച് ജില്ലാ ആരോഗ്യ വകുപ്പിന്റെ അഭിവാദന ഗാനം പുറത്തിറക്കി. കോവിഡിനെതിരെ രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്ന മുന്നണി പോരാളികള്‍ക്ക് പ്രചോദ നമേകുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ രചനയും സംഗീതവും ആലാപനവും സാങ്കേതിക നിര്‍വഹണവും പൂര്‍ത്തിയാക്കിയ സംഗീത ശില്‍പം ആരോഗ്യ മന്ത്രി കെ. ശൈലജ ടീച്ചര്‍ ഓണ്‍ലൈനായി പുറത്തിറക്കി.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീനയുള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ആലപിച്ച ഗാനമാണ് കേരളത്തിന് സമര്‍പ്പിച്ചത്. മലപ്പുറം കോട്ടക്കുന്ന് ഉദ്യാനം, സിവില്‍ സ്‌റ്റേഷന്‍, ജില്ലാ മെഡിക്കല്‍ ഓഫീസ്, ആരോഗ്യ കേരളം ഓഫീസ്, കോവിഡ് ആശുപത്രികള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു സംഗീത ശില്‍പത്തിന്റെ ചിത്രീകരണം. ജില്ലാ എം.സി.എച്ച്. ഓഫീസര്‍ ടി. യശോദയാണ് ഗാന രചന. ടെക്‌നിക്കല്‍ അസിസ്റ്റന്റ് യു.കെ. കൃഷ്ണന്‍ സംവിധാനം നിര്‍വഹിച്ചു. കുമാരി ആതിര കെ. കൃഷ്ണന്റേതാണ് സംഗീതം. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കൊപ്പം എന്‍.എച്ച്.എം. പ്രോഗ്രാം മാനേജര്‍ ഡോ. എ. ഷിബുലാല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചത്.
പ്രകാശന ചങ്ങില്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖോബ്രഗഡെ, ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം, ആരോഗ്യ പ്രവര്‍ത്തകര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, സംഗീത ശില്‍പത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.