കിഫ്ബി പദ്ധതി പ്രകാരം പീച്ചി ഗവ. ഹയർസെക്കൻഡറി സ്‌കൂളിന് അനുവദിച്ച മൂന്ന് കോടി രൂപയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ഫെബ്രു. 6 ശനിയാഴ്ച രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും.
ഇതിൻ്റെ സ്വാഗത സംഘ രൂപീകരണ യോഗം സ്‌കൂളിൽ ചേർന്നു. ഗവ.ചീഫ് വിപ്പ് കെ. രാജൻ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം കെ.വി സജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ,പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ രവി, ഹയർസെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ സി.കെ ഷെറീന, പ്രധാനാധ്യാപകൻ പി.ജെ ബിജു, മുൻ ജില്ല പഞ്ചായത്തംഗം ലില്ലി ഫ്രാൻസിസ്, വാർഡ് മെമ്പർ ബാബു തോമസ്, ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ രമേഷ്, പി.ടി.എ പ്രസിഡന്റ് ചാക്കോ അബ്രഹാം എന്നിവർ പങ്കെടുത്തു.
പി.പി രവീന്ദ്രൻ (ചെയർമാൻ) കെ.വി സജു (കൺവീനർ) ബാബു തോമസ് (ട്രഷറർ) എന്നിവർ ഭാരവാഹികളായി സ്വാഗതസംഘ രൂപീകരിച്ചു.