മലപ്പുറം:  പൊന്നാര്യന്‍കൊയ്യും പൊന്നാനി പദ്ധതിയുടെ ഭാഗമായി നൈതല്ലൂര്‍ പൂക്കേപാടത്ത് ചെയ്ത നെല്‍കൃഷിയുടെ കൊയ്ത്തുത്സവം   സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പൊന്നാനി നഗരസഭയുടെ നേതൃത്വത്തില്‍ പൂക്കേപാടത്ത് 45 ഏക്കര്‍ സ്ഥലത്താണ് ഈ വര്‍ഷം നെല്‍കൃഷി ഇറക്കിയിരിക്കുന്നത്.  ഇതില്‍  30 ഏക്കര്‍ നെല്‍കൃഷി പുതിയതായി ചെയ്തതാണ.് പൊന്മണി, ഉമ എന്നീ നെല്‍വിത്തുകളാണ് കൃഷിയിറക്കിയിരിക്കുന്നത്. കൊയ്‌തെടുത്ത നെല്ല് സപ്ലൈകോ വഴിയാണ് വില്‍പന നടത്തുക.

നഗരസഭ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം അധ്യക്ഷയായി. നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍  രജീഷ് ഊപ്പാല, കൗണ്‍സിലര്‍മാരായ എ.അബ്ദുള്‍ സലാം, ഷാലീ പ്രദീപ്, ഷാഹുല്‍ ഹമീദ്, ഫര്‍ഹാന്‍, ഗിരീഷ്ബാബു, കര്‍ഷക സംഘം കര്‍ഷകതൊഴിലാളി ഭാരവാഹികളായ വി.വി.അബ്ദുള്‍ സലാം, കെ.സി. താമി, കര്‍ഷകരായ എം.അബ്ദുള്‍ സലാം, മജില, ദേവന്‍തൊട്ടിയില്‍, സുധീര്‍, കൃഷി ഓഫീസര്‍ സലീം, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ബിജിത്ത്, മുതിര്‍ന്ന കര്‍ഷകന്‍ സൈതലവി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.