ഇടുക്കി: കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ സഹകരണത്തോടെ ബാലസൗഹൃദ കേരളം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു. ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ റോസ്‌കള്‍ച്ചര്‍ സെന്ററില്‍ പരിപാടിയുടെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി നിര്‍വഹിച്ചു. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി മനോജ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഉടുമ്പന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ മെമ്പര്‍ റെനി ആന്റണി സ്വാഗതം ആശംസിച്ചു. ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് സോഷ്യല്‍ വര്‍ക്കര്‍ എഡ്‌ന ജോസ് കൃതജ്ഞത അര്‍പ്പിച്ചു. ഉടുമ്പന്നൂര്‍ പഞ്ചായത്ത് വൈസ്-പ്രസിഡന്റ് ബിന്ദു രവീന്ദ്രന്‍, ഇടുക്കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ജോസഫ് അഗസ്റ്റിന്‍, ഉടുമ്പന്നൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബീന രവീന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ജില്ലയിലെ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, വിവിധ വകുപ്പകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, കുട്ടികളുടെ പ്രതിനിധികള്‍,അധ്യാപകര്‍ തുടങ്ങിയവര്‍ക്കുള്ള പരിശീലന പരിപാടികള്‍ നടത്തി. ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗങ്ങളായ സി വിജയകുമാര്‍, റെനി ആന്റണി, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ പ്രൊട്ടക്ഷന്‍ ഓഫീസര്‍ (നോണ്‍-ഇന്‍സ്റ്റിറ്റിയൂഷണല്‍ കെയര്‍) ജോമറ്റ് ജോര്‍ജ്ജ് എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.
