ആലപ്പുഴ: ആല നിവാസികളുടെ ഏറെ കാലത്തെ ആവശ്യമായിരുന്ന ആല വില്ലേജ് ഓഫീസ്പ്പടി കൊച്ചു തെങ്ങിന്‍പ്പടി പാലത്തിന്റെ ഉദ്ഘാടനം സജി ചെറിയാന്‍ എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുപ്പത്തിരണ്ട് ലക്ഷത്തി ഒന്‍പതിനായിരം രൂപയും, സജി ചെറിയാന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 12 ലക്ഷം രൂപയും വകയിരുത്തിയാണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 17 മീറ്റര്‍ നീളവും നാലര മീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡോട് കൂടിയാണ് പാലം നിര്‍മ്മിച്ചത്. ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ഹേമലത ടീച്ചര്‍, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിന്‍ പി. വര്‍ഗീസ്, ആല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുരളീധരന്‍ പിള്ള, വൈസ് പ്രസിഡന്റ് എല്‍സി വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അലീന വേണു, കെ.ഡി. രാധാകൃഷ്ണന്‍ കുറുപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.
