തിരുവനന്തപുരം: ചിറയിന്‍കീഴ് നിയോജക മണ്ഡലത്തിലെ വിവിധ അംഗന്‍വാടികളുടെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി നിര്‍വഹിച്ചു. ഡെപ്യൂട്ടി സ്പീക്കറുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 54.5 ലക്ഷം രൂപ വിനിയോഗിച്ചാണ് വെള്ളൂര്‍ക്കോണത്തും ചിറയിന്‍കീഴും അംഗന്‍വാടികള്‍ നിര്‍മിച്ചത്. കിഴുവിലം വെള്ളൂര്‍ക്കോണം നാലാം വാര്‍ഡിലെ അംഗന്‍വാടിക്ക് 24.5 ലക്ഷവും ചിറയിന്‍കീഴ് കോട്ടപ്പുറം വാര്‍ഡിലെ അംഗന്‍വാടിക്ക് 30 ലക്ഷം രൂപയുമാണ് നിര്‍മാണ ചെലവ്. വെള്ളൂര്‍ക്കോണം അംഗന്‍വാടിയുടെ ഉദ്ഘാടന ചടങ്ങില്‍ കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. മനോന്മണിയും കോട്ടപ്പുറം അംഗന്‍വാടിയുടെ ഉദ്ഘാടന ചടങ്ങില്‍ ചിറയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്റ് പി. മുരളിയും അധ്യക്ഷത വഹിച്ചു. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.എസ് അംബിക, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍, ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.