കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ ബദിയടുക്കയില്‍ പ്രവര്‍ത്തിക്കുന്ന പട്ടികജാതി വികസന വകുപ്പിന്റെ ആണ്‍കുട്ടികളുടെ പ്രിമെട്രിക്ക് ഹോസ്റ്റലില്‍ 25 വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അധ്യയന വര്‍ഷം പ്രവേശനം നല്‍കുന്നു. ഈ മാസം 25നകം അപേക്ഷ സമര്‍പ്പിക്കണം.
2018-19 അധ്യയന വര്‍ഷം അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി വിദ്യാര്‍ത്ഥികളുടെ അഭാവത്തില്‍ പട്ടികവര്‍ഗത്തില്‍പെട്ടവരെയും പരിഗണിക്കും. ഏതാനും സീറ്റ് മറ്റു വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാറ്റിവച്ചിട്ടുണ്ട്. ഭക്ഷണ-താമസ-പഠന സൗകര്യങ്ങള്‍ സൗജന്യം. പ്രതിമാസ പോക്കറ്റ് മണിയും മികച്ച് അധ്യാപകരുടെ ട്യൂഷന്‍ സംവിധാനവുമുണ്ട്. കലാ കായിക കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന് പ്രത്യേക സംവിധാനമുണ്ട്. യൂണിഫോം നൈറ്റ് ഡ്രസ്സ് തുടങ്ങി ചെലവുകളും വകുപ്പ് വഹിക്കും. ഹോസ്റ്റലിന് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന നവജീവന ഹൈസ്‌കൂള്‍, പെര്‍ഡാല ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് സ്‌കൂള്‍ പഠനം.
ബന്ധപ്പെട്ട സ്‌കൂളുകളില്‍ നിന്നും വിദ്യാനഗര്‍ സ്‌കൗട്ട് ഭവന് സമീപമുള്ള പട്ടികജാതി വികസന ഓഫീസില്‍ നിന്നും അപേക്ഷാ ഫോറം ലഭിക്കും.