ആലപ്പുഴ : ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ‘വികസന സാക്ഷ്യം’ സഞ്ചരിക്കുന്ന വിഡിയോപ്രദര്‍ശനത്തിന് തുടക്കമായി. കളക്ടറേറ്റ് അങ്കണത്തിൽ നിന്നും ആരംഭിച്ച ‘വികസന സാക്ഷ്യം’ പര്യടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലയില്‍ സമാനതകളില്ലാത്ത വികസനമാണ് ഈ സര്‍ക്കാരിന്റെ കാലത്ത് നടന്നതെന്നും അത് ജനങ്ങളില്‍ ആവേശം ഉണ്ടാക്കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

പറവൂര്‍ പബ്ലിക് ലൈബ്രറി പ്രസിഡന്റ് വി.കെ.വിശ്വനാഥന്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്‍റ് എ‍ഡിറ്റര്‍ കെ.എസ്.സുമേഷ് എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും വരും ദിവസങ്ങളിൽ പ്രദര്‍ശനം സംഘടിപ്പിക്കും. ആദ്യ ദിനം അമ്പലപ്പുഴ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പര്യടനം നടന്നു. ആലപ്പുഴ കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്‍ഡ്, സക്കറിയാ ‍ ബസാര്‍, പുലയന്‍ വഴി, പുന്നപ്ര മാര്‍ക്കറ്റ്, പറവൂര്‍ ജങ്ഷന്‍, വളഞ്ഞവഴി ജങ്ഷന്‍, മെഡിക്കല്‍ കോളേജ് ജങ്ഷന്‍, അമ്പലപ്പുഴ ജങ്ഷന്‍, കല്ലുപാലം, ആലൂക്കാസ് ജങ്ഷന്‍,ആലപ്പുഴ ബീച്ച് എന്നിവിടങ്ങളിലായിരുന്നു പര്യടനം

.ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷൻ വകുപ്പ് തയ്യാറാക്കിയ വികസന വീഡിയോകളാണ് പര്യടനത്തിൽ പ്രദര്‍ശിപ്പിക്കുക. ചൊവ്വാഴ്ച ഹരിപ്പാട് മണ്ഡലത്തിലെ കരുവാറ്റ, കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് ഹരിപ്പാട്, കുമാരപുരം പഞ്ചായത്ത് ജങ്ഷന്‍, ടൗണ്‍ഹാള്‍ ജങ്ഷന്‍, പള്ളിപ്പാട്, മാര്‍ക്കറ്റ് ജങ്ഷന്‍, നങ്ങ്യാര്‍കുളങ്ങര കവല, കാര്‍ത്തികപ്പള്ളി ജങ്ഷന്‍, തൃക്കുന്നപ്പുഴ ജങ്ഷന്‍, ആറാട്ടുപുഴ എന്നിവിടങ്ങിലാണ് പര്യടനം.