കോതമംഗലം : കുട്ടമ്പുഴ ആദിവാസി ഊരുകളിലെ കുട്ടികളുടെ ഭിന്നതല പഠന കേന്ദ്രങ്ങളിലെ(എം ജി എൽ സി)അധ്യാപകരെ സർക്കാർ സ്ഥിരപ്പെടുത്തുന്നു. 2003 മുതൽ 2012 വരെ സമഗ്ര ശിക്ഷാ അഭിയാൻ കോതമംഗലം ബി ആർ സിയുടെ കീഴിലും 2012 മുതൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലും താത്ക്കാലികമായി ജോലി ചെയ്തു വന്നിരുന്ന മേഖലയിലെ അഞ്ച് അധ്യാപകരെയാണ് സ്ഥിരപ്പെടുത്താൻ തീരുമാനിച്ചത്.
ആനന്ദംകുടി,അഞ്ചുകുടി, എളംബ്ലാശ്ശേരി,കുഞ്ചിപ്പാറ,
തലവെച്ചപാറ എന്നീ ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകരാണ് ഇവർ.18 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് സ്ഥിരനിയമനം എന്ന ആവശ്യം അംഗീകരിക്കപ്പെടുന്നത്.