കണ്ണൂർ: കോവിഡ് കാലത്ത് കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഡിസ്ട്രിക്റ്റ് അഡ്മിനിസ്‌ട്രേഷന്‍ നടപ്പാക്കുന്ന കളിമുറ്റം പദ്ധതിയുടെ ഭാഗമായി ആറളം ഫാമിലെ കുട്ടികള്‍ക്കായി പരിപാടി സംഘടിപ്പിച്ചു. അസിസ്റ്റന്റ് കലക്ടര്‍ ആര്‍ ശ്രീലക്ഷമി ഉദ്ഘാടനം നിര്‍വഹിച്ചു. പീസ് ഹബ്ബ് തലശ്ശേരി ഫൗണ്ടറും ഹോളിസ്റ്റിക് കൗണ്‍സിലറുമായ എം വി ശ്രീജേഷ് കുട്ടികളുടെ മാനസികാര്യോഗ്യം സംബന്ധിച്ച് ക്ലാസ് നടത്തി. അമ്പതോളം കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു.
ആറളം പഞ്ചായത്തംഗം മിനി ദിനേശന്‍ അധ്യക്ഷയായി. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സില്‍വി ജോര്‍ജ്ജ്്, വൈസ് ചെയര്‍പേഴ്‌സണ്‍ ശ്രീജ രവി, കുടുംബശ്രീ ഡി പി എം പി വിനേഷ്, ആറളം സ്‌പെഷ്യല്‍ പ്രൊജക്റ്റ് കുടുംബശ്രീ കോ- ഓര്‍ഡിനേറ്റര്‍ ഇന്‍ ചാര്‍ജ് കെ എന്‍ നൈല്‍ എന്നിവര്‍ പങ്കെടുത്തു.
