കൊല്ലം: ഭിന്നശേഷിക്കാരും നാല്‍പ്പതും നാല്‍പ്പത്തഞ്ചും വയസുകാരുമായ ലതയെയും സംഗീതയെയും ചേര്‍ത്തുപിടിച്ച് പന്മന പാലൂര്‍ കിഴക്കതില്‍ രാജമ്മ മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം അദാലത്തിലേക്ക് എത്തിയത് പ്രതീക്ഷയോടെയാണ്.
ഇരുവരെയും തങ്ങളുടെ ദാരിദ്ര്യത്തിലും ചേര്‍ത്ത് പിടിച്ച ആത്മവിശ്വാസവും മാതാപിതാക്കള്‍ക്കുണ്ട്. കോവിഡ് കാലത്ത് അച്ചന്റെ നിത്യവരുമാനം തികയാതെ വന്നപ്പോള്‍ അദാലത്തില്‍ ആശ്വാസം തേടിയെത്തുകയായിരുന്നു കുടുംബം.
ലതയുടെയും സംഗീതയുടെയും കുടുംബത്തിന്റെയും അവസ്ഥ ക്ഷമയോടെ കേട്ട മന്ത്രി ജെ മേഴ്സികുട്ടിയമ്മ ഇരുവര്‍ക്കും അടിയന്തിര ധനസഹായമായി 50,000 രൂപ അനുവദിക്കുകയായിരുന്നു.
ഭിന്നശേഷിക്കാരായ മക്കളുടെ ദൈനംദിന ആവശ്യങ്ങളും ജീവിത ചെലവുകളും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന രാജമ്മ നിറകണ്ണുകളോടെയാണ് തന്റെ സന്തോഷം അറിയിച്ചത്. കരുതലായ സര്‍ക്കാരിന് നന്ദി പറയാനും രാജമ്മ മറന്നില്ല. നിറഞ്ഞ മനസോടെ കൈകൂപ്പി ആ അമ്മ നന്ദി അറിയിച്ചു.
![](https://prdlive.kerala.gov.in/wp-content/uploads/2021/02/IMG_20210214_152019-65x65.jpg)