എറണാകുളം: ജില്ലയിലെ ജനങ്ങളുടെ ആവലാതികൾ പരിഹരിക്കാൻ ഒരുക്കിയ വേദി എറണാകുളത്തെ വികസനത്തിൻ്റെ നേർക്കഴ്ചയ്ക്കും സാക്ഷ്യം വഹിച്ചു. കൊച്ചി, കണയന്നൂർ താലൂക്കുകളിലെ പരാതികൾ പരിഹരിക്കാൻ ടൌൺഹാളിൽ സംഘടിപ്പിച്ച അദാലത്തിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസ് ഒരുക്കിയ വികസന ചിത്രപ്രദർശനമാണ് ജനശ്രദ്ധ നേടിയത്. കഴിഞ്ഞ 5 വർഷം ജില്ലയുടെ വ ിവിധ മേഖലകളിൽ സംഭവിച്ച മാറ്റങ്ങളുടെ ജീവൻ തുടിക്കുന്ന ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.
ഈ എസ് ഐ ആശുപത്രിയുടെ പുതിയ ഐ സി യു ബ്ലോക്ക്, ഫിഷറീസ് വകുപ്പിൻ്റെ മറൈൻ ആംബുലൻസ്, എറണാകുളം ജനറൽ ഹോസ്പിറ്റലിലെ എം ആർ ഐ സെൻ്റർ, നവീകരിച്ച തട്ടേക്കാട് ഗവൺമെൻ്റ് യൂ പി സ്കൂൾ, ഫസ്റ്റ് ലെവൽ ട്രീറ്റ്മെൻ്റ് സെൻ്ററിലേക്കായി തയാറാക്കിയ ഡിസ്പോസിബിൾ ബെഡ്, മനീദ് പ്രൈമറി ഹെൽത്ത് സെൻ്റർ, കോതമംഗലം ഫോറസ്റ്റ് സ്റ്റേഷൻ, ചമ്പാക്കര പാലം, ഭൂതത്താൻ കെട്ട് പാലം, ദേശീയ ചുഴലിക്കാറ്റ് അപകട സാധ്യത ലഖൂകരണ പദ്ധതിയുടെ ഭാഗമായി വടക്കേക്കര പഞ്ചായത്തിൽ ചുഴലിക്കാറ്റ് അഭയകേന്ദ്രം നിർമാണ ഉദ്ഘാടനം, കാർഷിക മുന്നേറ്റത്തിന് വ്വഴി ഒരുക്കി കാംകോ, എറണാകുളം ജില്ലയിലെ പട്ടയവിതരണം, വാ ഗവൺമെൻ്റ് എച്ച് എസ്സ് എസ്സ് പുതിയ കെട്ടിടം, കേരളത്തിൻ്റെ സ്വന്തം ആഡംബര കപ്പലായ നെഫർട്ടിറ്റി, ഷീ പാട് സ്കീം, കേരള ബാങ്ക് ഉത്ഘാടനം, വൈറ്റില മേൽപ്പാലം, കുണ്ടന്നൂർ മേൽപ്പാലം, എറണാകുളം ഫോർ ഷോർ റോഡിലെ പട്ടിക വർഗ വികസന മൾട്ടിപർപ്പസ് ഹോസ്റ്റൽ, കമ്മ്യൂണിറ്റി കിച്ചൺ, അതിഥി തൊഴിലാളികൾക്കായുള്ള ഭക്ഷണ കിറ്റ് വിതരണം, നിർമാണം പൂർത്തീകരിച്ച ഗതാഗത യോഗ്യമാക്കിയ പിഴല പാലം, കൊച്ചി മെട്രോ തുടങ്ങി ഒട്ടനവധി വികസന പദ്ധതികളുടെ നേർചിത്രം പ്രദർശനത്തിനുണ്ടായിരുന്നു.