തൃശ്ശൂർ: തന്റെ എൺപത്തിയേഴാംവയസിൽ പട്ടയം കിട്ടിയതിന്റെ സന്തോഷം ചിറ്റിലപ്പിള്ളി വില്ലേജിലെ പഴയിടത്ത് വീട്ടിൽ പാറുക്കുട്ടിയമ്മ മറച്ചുവെക്കുന്നില്ല. ടൗൺ ഹാളിൽ നടന്ന പട്ടയമേളയിൽ മകൻ ശശിയോടൊപ്പമാണ് പാറുക്കുട്ടിയമ്മ എത്തിയത്. പത്തു വർഷത്തെ കാത്തിരിപ്പിനൊടുവിൽ പട്ടയം കയ്യിൽ കിട്ടിയപ്പോൾ പാറുക്കുട്ടിയമ്മയുടെ കണ്ണുകൾ നിന്ന് നന്ദിയോടെയുള്ള നിറഞ്ഞൊഴുകി. അടാട്ട് പഞ്ചായത്തിലെ നാലാം വാർഡിൽ ഡ്രൈവറായ മകൻ ശശിക്കും ഭാര്യക്കുമൊപ്പമാണ് പാറുക്കുട്ടിയമ്മ കഴിയുന്നത്. മാനസിക രോഗിയായ മകൾ വത്സലയും കൂടെയുണ്ട്.

കൂലിപ്പണിക്കാരനായ ഭർത്താവ് അയ്യപ്പൻ മരിച്ചതിനെ തുടർന്ന് കുടുംബം പിന്നെയും ഒരുപാട് വിഷമതകൾ അനുഭവവിക്കേണ്ടിവന്നു. ഒരുപാട് കഷ്ടപ്പെട്ടെൻങ്കിലും ഇപ്പോൾ താമസിക്കുന്ന 15 സെന്റ് ഭൂമി പതിച്ചു കിട്ടിയതിൽ ഏറെ സന്തോഷമുണ്ടെന്ന് പാറുക്കുട്ടിയമ്മയുടെ മകൻ ശശി പറഞ്ഞു.ചിറ്റിലപ്പിള്ളി വില്ലേജിൽ പുറമ്പോക്ക് പട്ടയ ഇനത്തിൽ 19 പേർക്ക് പട്ടയ മേളയിലൂടെ പട്ടയം ലഭിച്ചു.