പത്തനംതിട്ട: ഭര്‍ത്താവിന് കൂലിപ്പണിയാണു സാര്‍. വീടിന്റെ ലോണ്‍ എടുത്തിട്ട് പത്തുവര്‍ഷം കഴിഞ്ഞിട്ടും ലോണ്‍ തുക അടച്ചു കഴിഞ്ഞിട്ടില്ല. ബുദ്ധി വൈകല്യമുള്ള എന്റെ മകനെ നോക്കാന്‍ ഞാന്‍ മാത്രേയുള്ളു. അതുകൊണ്ട് എനിക്ക് മറ്റു ജോലിക്കും പോകുവാനാകുന്നില്ല. എന്തെങ്കിലും സാമ്പത്തിക സഹായം വേണം സര്‍… ഇതു പറയുമ്പോള്‍ മിനി മാത്യു മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മുന്‍പില്‍ നിന്ന് കരയുകയായിരുന്നു.

പരാതി കേട്ട ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10,000 രൂപ നല്‍കുകയും കൂടാതെ ആശ്വാസകിരണം പദ്ധതിയിലൂടെ പെന്‍ഷനും ഉറപ്പാക്കിയാണ് മിനിയേയും മകന്‍ ഷാരോണിനേയും മന്ത്രി യാത്രയാക്കിയത്.
കിടപ്പുരോഗികളെയും പ്രത്യേക ശ്രദ്ധ ആവശ്യമുള്ളവരെയും പരിചരിക്കുന്നവര്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയാണ് ആശ്വാസ കിരണം.