എറണാകുളം പ്രൊഫഷണൽ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഉദ്യോഗാർത്ഥികൾ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് വില്ലേജ്/താലൂക്ക് അധികാരികളിൽ നിന്നും ലഭ്യമാക്കി ഹാജരാക്കണം. സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് മാത്രമെ സാമ്പത്തിക സംവരണം ആനുകൂല്യം ലഭിക്കുകയുള്ളു.