പാലക്കാട് ഡിവിഷനു കീഴിലുള്ള പോസ്റ്റ് ഓഫീസിനു കീഴില്‍ പുതിയ സോഫ്റ്റ്‌വേര്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇന്ന് (മെയ് 17) മുതല്‍ 21 വരെ ബ്രാഞ്ച്, സബ് പോസ്റ്റ് ഓഫീസുകളും 19 മുതല്‍ 21 വരെ ഹെഡ് പോസ്റ്റോഫീസുകളും പ്രവര്‍ത്തിക്കില്ല. എന്നാല്‍ ഈ ദിവസങ്ങളില്‍ നിയന്ത്രിതമായി തപാല്‍ വിതരണം ചെയ്യും. പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനിലുളള ആര്‍.എം.എസ് ഓഫീസിലും ഹെഡ് പോസ്റ്റ് ഓഫീസിലും രജിസ്റ്റെര്‍ഡ്, സ്പീഡ് പോസ്റ്റ് സംവിധാനം പ്രവര്‍ത്തിക്കും.
