തിരുവനന്തപുരം:   കഴക്കൂട്ടം-കടമ്പാട്ടുകോണം ദേശീയപാത വികസന പ്രവർത്തനങ്ങൾക്കായി വിരമിച്ച റവന്യൂ ഉദേ്യാഗസ്ഥരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.  ജൂനിയർ സൂപ്രണ്ട് / വി.എൽ.എ തസ്തികയിൽ നിന്നും വിരമിച്ചവരുടെ ഒരൊഴിവ്, റവന്യൂ ഇൻസ്‌പെക്ടർ (2), ക്ലാർക്ക് (4), ഡ്രാഫ്റ്റ്‌സ്മാൻ (4), സർവെയർ (10), ചെയിൻമാൻ (8) എന്നിങ്ങനെയാണ് ഒഴിവുകൾ.  താൽപ്പര്യമുള്ളവർ മേയ് 31 നകം ബയോഡേറ്റ സഹിതം തിരുവനന്തപുരം ജില്ലാ കളക്ടർക്ക് അപേക്ഷ നൽകണമെന്ന് കളക്ടർ ഡോ. കെ. വാസുകി അറിയിച്ചു.