കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിലവിലുള്ള ജനറല്‍ സര്‍ജറി വിഭാഗം സീനിയര്‍ റസിഡന്റ്മാരുടെ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികളെ കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ചു. ഒഴിവുകള്‍ കണക്കാക്കപ്പെട്ടിട്ടില്ല. എം.ബി.ബി.എസ് ഉം എം.എസുമാണ് യോഗ്യത. പ്രായപരിധി : 40 വയസ്. വേതനം : പ്രതിമാസം 50,000 രൂപ.
ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പുകള്‍, സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം മേയ് 24 ന് രാവിലെ 11 ന് ഈ കാര്യാലയത്തില്‍ കൂടികാഴ്ചക്ക് എത്തിച്ചേരണം.
