ആലപ്പുഴ: ജില്ലയിലെ പോളിങ് ബൂത്തുകളിൽ നിയോഗിക്കുന്ന പോളിങ് ഉദ്യോഗസ്ഥരുടെ റാൻഡമൈസേഷൻ നടപടികൾ പൂർത്തിയായി. ഒൻപത് നിയോജകമണ്ഡലങ്ങളിലായി റിസര്‍വ് റിസര്‍വ് ഉള്‍പ്പടെ

പതിനാലായിരത്തോളം പോളിങ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇതില്‍ 3480 പ്രിസൈഡിംഗ് ഓഫീസർമാരും 3480 ഫസ്റ്റ് പോളിങ് ഓഫീസർമാരും ഉള്‍പ്പെടുന്നു. കൂടാതെ സെക്കൻഡ് പോളിങ് ഓഫീസർമാരും റിസർവ് പോളിങ് ഓഫീസർമാരും ഉൾപ്പെടെ ഏഴായിരത്തോളം ഉദ്യോഗസ്ഥരെയും പോളിങ് നടപടികൾക്കായി നിയോഗിച്ചിട്ടുണ്ട്.

ബൂത്തുകളിൽ നിയമിക്കുന്ന പ്രിസൈഡിംഗ് ഓഫീസർമാർക്കും ഫസ്റ്റ് പോളിങ് ഓഫീസർമാർക്കുമുള്ള പരിശീലന പരിപാടികൾ മാർച്ച്‌ 15 മുതൽ 17 വരെ നടത്തും. ഒൻപത് നിയോജക മണ്ഡലങ്ങളിലെയും ഒൻപത് ഡിസ്ട്രിബ്യൂഷൻ സെന്ററുകളിൽ രാവിലെ 10 മുതൽ ഒരു മണി വരെയും രണ്ട് മണി മുതൽ നാലു മണി വരെയും രണ്ട് ഷിഫ്റ്റുകളിലായാണ് പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുക. ഒരു ക്ലാസില്‍ നാല്‍പ്പത് ഉദ്യോഗസ്ഥര്‍ക്കാണ് പരിശീലനം നല്‍കുക.