കോട്ടയം:  തിരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് തപാല്‍ വോട്ടിനായി ഫോറം 12ലുള്ള അപേക്ഷ നാളെ(ഏപ്രില്‍ 3) വൈകുന്നേരം അഞ്ചു വരെ സമര്‍പ്പിക്കാം. അതത് മണ്ഡലത്തിലെ വരണാധികാരികളുടെ ഓഫീസിലാണ് അപേക്ഷ നല്‍കേണ്ടത്.കൃത്യമായി പൂരിപ്പിച്ചു നല്‍കിയ അപേക്ഷ സ്വീകരിച്ച് വരണാധികാരി തപാല്‍ ബാലറ്റ് അനുവദിക്കുന്നവര്‍ക്ക് നാളെ(ഏപ്രില്‍ 3) വരെ ഓരോ മണ്ഡലത്തിലും സജ്ജീകരിച്ചിട്ടുള്ള തപാല്‍ വോട്ടിംഗ് കേന്ദ്രത്തില്‍ എത്തിയും വോട്ടു ചെയ്യാം.

മണ്ഡലങ്ങളിലെ തപാല്‍ വോട്ടിംഗ് കേന്ദ്രങ്ങളുടെ പട്ടിക 

പാലാ-കാര്‍മല്‍ പബ്ലിക് സ്കൂള്‍ പാലാ

കടുത്തുരുത്തി-സെന്‍റ് മേരീസ് ബോയ്സ് എല്‍.പി.എസ് കുറവിലങ്ങാട്

വൈക്കം-സത്യഗ്രഹ സ്മാരക ശ്രീനാരായണ എച്ച്.എസ്. എസ് വൈക്കം

ഏറ്റുമാനൂര്‍-സെന്‍റ് അലോഷ്യസ് എച്ച്.എസ്.എസ്. അതിരമ്പുഴ

കോട്ടയം-ബേക്കര്‍ മെമ്മോറിയല്‍ നഴ്സറി സ്കൂള്‍, കോട്ടയം

പുതുപ്പള്ളി-പി.ടി.എം ഗവണ്‍മെന്‍റ് എച്ച്.എസ്. വെള്ളൂര്‍, പാമ്പാടി

ചങ്ങനാശേരി-ഗവണ്‍മെന്‍റ് മുഹമ്മദന്‍സ് യു.പി.എസ്, ചങ്ങനാശേരി

കാഞ്ഞിരപ്പള്ളി-ഗവണ്‍മെന്‍റ് ഹൈസ്കൂള്‍, വാഴൂര്‍

പൂഞ്ഞാര്‍-സെന്‍റ് ആന്‍റണീസ് പബ്ലിക് സ്കൂള്‍, ആനക്കല്ല്.