പട്ടികജാതി വികസന വകുപ്പ് നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന വെള്ളായണിയിലെ അയ്യങ്കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ 2018-19 അദ്ധ്യയന വര്‍ഷത്തില്‍ ഒഴിവുള്ള അദ്ധ്യാപക തസ്തികകളിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. ഇംഗ്ലീഷ്, നാച്വറല്‍ സയന്‍സ് (ഹൈസകൂള്‍) വിഭാഗത്തിലാണ് ഒഴിവ്.  ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും ബി.എഡുമാണ് യോഗ്യത.
ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് (ഓരോ കോഴ്‌സിനും ലഭിച്ച മാര്‍ക്കിന്റെ ശതമാനം ഉള്‍പ്പെടെ), പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷ മേയ് 31 വൈകിട്ട് അഞ്ചിന് മുന്‍പ് സീനിയര്‍ സൂപ്രണ്ട്, അയ്യങ്കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍, വെള്ളായണി, തിരുവനന്തപുരം-695 522 എന്ന വിലാസത്തില്‍ ലഭിക്കണം.  ഫോണ്‍ : 0471 2381601.