പാലക്കാട്: ഏതെങ്കിലും വ്യക്തികള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ അവരുടെ പ്രവര്‍ത്തന മേഖലകളിലോ, പ്രദേശങ്ങളിലോ ഉളള 18 വയസ്സിന് താഴെയുളള കുട്ടികളുടെ ദൈന്യത പ്രകടമാകുന്ന തരത്തിലുളള വിവരങ്ങള്‍ ഉള്‍പ്പെടുത്തി അവരുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന തരത്തില്‍ നേരിട്ടോ- മറ്റ് ദൃശ്യ – ശ്രവ്യ- അച്ചടി മാധ്യമങ്ങളിലൂടെയോ ധനശേഖരണം നടത്താന്‍ പാടില്ലെന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ ബാല നീതി നിയമം 2015 പ്രകാരം ലംഘനമാണെന്നും ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അറിയിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുളള പോലീസ് സ്റ്റേഷനിലോ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലോ ചൈല്‍ഡ് ലൈനിലോ (1098) ബന്ധപ്പെടണം. ഫോണ്‍: 0491 2531098, 8281899468.