പാലക്കാട്: കോവിഡ് 19 രോഗ പ്രതിരോധ നിയന്ത്രണത്തിൻ്റെ ഭാഗമായി പൊതുജനങ്ങളുടെ സംശയങ്ങളും ആശങ്കങ്ങളും പരിഹരിക്കുന്നതിന് കലക്ടറേറ്റിൽ ജില്ലാ ദുരന്ത നിവാരണ വകുപ്പിൻ്റെ മേൽനോട്ടത്തിൽ രൂപീകരിച്ച 0491 2505309, 8301803282 എന്നീ 24 മണിക്കൂർ കോൾ സെന്റർ നമ്പരുകളിൽ വിളിക്കാവുന്നതാണ്. രാത്രികാല കർഫ്യൂ, ഏപ്രിൽ 24, 25 ദിവസങ്ങളിലെ നിയന്ത്രണങ്ങൾ, വാക്സിനേഷൻ, അയൽ സംസ്ഥാന യാത്രാ രജിസ്ട്രേഷൻ എന്നിവ സംബന്ധിച്ച വിവരങ്ങൾ ഈ നമ്പറുകളിൽ ലഭിക്കും.