കാസര്‍കോട്:  നിയമസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ 12901 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ യു ഡി എഫ് സ്ഥാനാര്‍ഥി എന്‍ എ നെല്ലിക്കുന്ന് വിജയിച്ചു. എന്‍ എ നെല്ലിക്കുന്ന് 63296 വോട്ടാണ് നേടിയത്. തൊട്ടടുത്ത സ്ഥാനാര്‍ഥി എന്‍ ഡി എ യിലെ അഡ്വ. കെ ശ്രീകാന്തിന് 50395 വോട്ടുകളാണ് ലഭിച്ചത്.

മറ്റ് സ്ഥാനാര്‍ഥികളുടെ വോട്ടു നില

എം എ ലത്തീഫ് (എല്‍ ഡി എഫ്): 28323
വിജയ കെ പി (ബി എസ് പി): 679
രഞ്ജിത്ത് രാജ് എം (എ ഡി എച്ച് ആര്‍ എം പി ഐ): 555
നിഷാന്ത് കുമാര്‍ ഐ ബി (സ്വതന്ത്രന്‍): 417
സുധാകരന്‍ കെ (സ്വതന്ത്രന്‍): 196

മണ്ഡലത്തില്‍ ആകെ വോട്ടര്‍മാര്‍: 201812. സാധുവായ വോട്ട്: 143861. അസാധുവായ വോട്ട്: 952. നോട്ടയ്ക്ക് 639 വോട്ട് ലഭിച്ചു.