കണ്ണൂർ: ‍ജില്ലയില് ഇന്ന് (മെയ് നാല് ചൊവ്വാഴ്ച) സര്‍ക്കാര്‍ മേഖലയില്‍ 32 ആരോഗ്യ കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിന്‍ നല്‍കും.  സ്വകാര്യ മേഖലയിലെ കേന്ദ്രങ്ങളില്‍ ഇന്ന് കോവിഡ് വാക്‌സിനേഷന്‍ ഉണ്ടായിരിക്കില്ല. എല്ലാ കേന്ദ്രങ്ങളിലും കോവിഷീല്‍ഡ് ആണ്  നല്‍കുക.

ജില്ലയിലെ വാക്‌സിന്‍ സ്റ്റോക്ക് അനുസരിച്ച് എല്ലാ ദിവസവും ഉച്ചയ്ക്ക് മൂന്ന്  മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ്  വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍   ഷെഡ്യൂള്‍ ചെയ്യാനുള്ള  കോവിന്‍ പോര്‍ട്ടല്‍ തുറക്കുന്നത്. വാക്‌സിനേഷന്  രജിസ്‌ട്രേഷന്‍ ചെയ്ത് അപ്പോയിന്റ്‌മെന്റ്(ഷെഡ്യൂളിങ്) ചെയ്ത്  അവരവര്‍ ബുക്കു ചെയ്ത സ്ഥാപനങ്ങളില്‍ ഷെഡ്യൂള്‍ ചെയ്ത സമയത്ത്   മാത്രം പോകേണ്ടതാണ്. രാവിലെ പോകേണ്ടവര്‍ രാവിലെയും ഉച്ചയ്ക്കു ശേഷമുള്ളവര്‍ ഉച്ചയ്ക്കും  മാത്രം അതാത്  കേന്ദ്രങ്ങളിലേക്ക് പോവുക. വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ  അനാവശ്യ തിരക്ക് ഒഴിവാക്കുന്നതിനാണ് ഈ സംവിധാനം.