കൊല്ലം:   കെ. എം. എം. എല്‍, മുണ്ടയ്ക്കല്‍ ഓക്കെ ഏജന്‍സീസ് എന്നിവിടങ്ങളില്‍നിന്ന് ജില്ലയിലെ വിവിധ ആശുപത്രികളിലേക്ക് ഉള്ള ഓക്‌സിജന്‍ വിതരണം ഉറപ്പുവരുത്താന്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേററുമാര്‍ക്ക് ചുമതല നല്‍കി. കെ.എം.എം.എല്ലിന്റെ ചുമതല കരുനാഗപ്പള്ളി എല്‍. ആര്‍. തഹസില്‍ദാര്‍ ആര്‍. സുശീലയ്ക്കും ഓക്കെ ഏജന്‍സീസിന്റേത് കൊല്ലം എല്‍. ആര്‍. തഹസില്‍ദാര്‍ എന്‍. പി. പ്രേംലാലിനുമാണ്.