• കേന്ദ്ര ജലകമ്മീഷൻറെ പ്രളയ മുന്നറിയിപ്പ്

പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ സ്റ്റേഷനിൽ ജലനിരപ്പ് അപകട നിലയിലെത്തിയിരിക്കുന്നതിനാൽ മണിമലയാറിൽ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

അച്ചൻകോവിലാറിൽ കേന്ദ്ര ജലകമ്മീഷന്റെ പത്തനംതിട്ട ജില്ലയിലെ തുമ്പമൺ സ്റ്റേഷനിൽ ജലനിരപ്പ് അപകട നിലയിലെത്തിയിരിക്കുന്നതിനാൽ അച്ചൻകോവിലാറിൽ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

മണിമലയാർ, അച്ചൻകോവിലാർ എന്നിവയുടെ കരകളിൽ വസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം. ആവശ്യമെങ്കിൽ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറണം.


(കേന്ദ്ര ജലകമ്മീഷൻ-KSDMA)

(പുറപ്പെടുവിച്ച സമയം : 2021 മെയ് 15, 12.00 PM)