പാലക്കാട്:  അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ലോക്ക്ഡൗൺ കണക്കിലെടുത്ത് പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളും ഊരുകളിൽ നേരിട്ട് എത്തിക്കുന്ന പദ്ധതിയ്ക്ക് അട്ടപ്പാടിയിൽ തുടക്കമായി. ആദിവാസി കുടുംബശ്രീ സംരംഭകരുടെ നേതൃത്തിൽ മൊബൈൽ ന്യൂട്രിഷൻ യൂണിറ്റാണ് പ്രവർത്തനമാരംഭിച്ചത്.
ജെ. എൽ. ജി( ജോയിന്റ് ലൈബിലിറ്റി ഗ്രൂപ്പ്) കർഷകർ ഉത്പാദിപ്പിച്ച പച്ചക്കറികളും , ഭക്ഷ്യധാന്യങ്ങളും കനി ഗുലമ സംരംഭ ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ അഗളി , ഷോളയൂർ , പുതൂർ പഞ്ചായത്തുകളിലെ ഊരുകളിലാണ് വിതരണം ചെയ്യുന്നത്. ഉത്പന്നങ്ങൾ ലഭ്യമാകാൻ 9744232084 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.
ഊരുകളിൽ നടക്കുന്ന സമൂഹ അടക്കളയ്ക്ക് വേണ്ടിയുളള പച്ചക്കറികളും ഇതിലൂടെ വിതരണം ചെയ്യുന്നു. 1005 സംഘ കൃഷി ഗ്രൂപ്പുകളിലായി 4385 മഹിളാ കർഷകർ കുടുംബശ്രീയുടെ ഭാഗമായി അട്ടപ്പാടി മേഖലയിൽ പച്ചക്കറി കൃഷി ചെയ്തുവരുന്നുണ്ട്.