പാലക്കാട്: ജില്ലയിലെ രജിസ്‌ട്രേഷന് വകുപ്പിലെ ജീവനക്കാരും വിരമിച്ച ജീവനക്കാരും സംയുക്തമായി കോവിഡ് രോഗികള്ക്കായി 100 പള്സ് ഓക്‌സിമീറ്ററുകള് സംഭാവന ചെയ്തു. ഉയര്ന്ന തോതില് കോവിഡ് വ്യാപനമുള്ള ജില്ലയിലെ വിവിധ പ്രദേശങ്ങളില് വിതരണം ചെയ്യുന്നതിനായി ഉപകരണങ്ങള് ജില്ലാ കലക്ടര്ക്ക് കൈമാറി.
നിരവധി കോവിഡ് രോഗികള് വീടുകളില് ചികിത്സയില് തുടരുന്നുണ്ട്. രോഗികളുടെ ഓക്‌സിജന് ലെവല് പരിശോധിക്കുന്നതിന് പള്സ് ഓക്‌സിമീറ്റര് ആവശ്യമാണ്. ഇത് ലഭ്യമാക്കുന്നതിനായി സന്നദ്ധപ്രവര്ത്തകര് സഹായിക്കണമെന്ന ആരോഗ്യവകുപ്പിന്റെ അഭിപ്രായത്തെ തുടര്ന്നാണ് ജീവനക്കാര് പള്സ് ഓക്‌സിമീറ്റര് സംഭാവന ചെയ്തത്.