കൊല്ലം: ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്ന് (മെയ് 27) 13813 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കി. 157 ആരോഗ്യപ്രവര്‍ത്തകരും 2170 മുന്നണിപ്പോരാളികളും 18 നും 44 നും ഇടയിലുള്ള 678 പേരും 45 നും 59 നും ഇടയിലുള്ള 7025 പേരും 60 വയസിന് മുകളിലുള്ള 3775 പേരും ആദ്യ ഡോസ് സ്വീകരിച്ചു. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഒരു മുന്നണിപ്പോരാളിക്കും 18 നും 44 നും ഇടയിലുള്ള ഒരാള്‍ക്കും 60 വയസിന് മുകളിലുള്ള മൂന്നു പേര്‍ക്കും രണ്ടാമത്തെ ഡോസ് നല്‍കി.
