കാസര്‍കോട്: മെഡിക്കല്‍ കോളിജില്‍ നിന്നും 2021 മെയ് 24 ന് ഡിസ്ചാര്‍ജ് ചെയ്തതിനെ തുടര്‍ന്ന് കാസര്‍കോട് സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ പ്രവേശിപ്പിച്ച അബൂബക്കര്‍ (74) മെയ് 30 ന് അന്തരിച്ചു. ഇദ്ദേഹത്തിന്റെ അവകാശികളെക്കുറിച്ചോ ബന്ധുക്കളെക്കുറിച്ചോ യാതൊരു വിവരവും ലഭ്യമല്ലാത്തതിനാല്‍ ശവശരീരം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരേതന് ബന്ധുക്കളോ അവകാശികളോ ജീവിച്ചിരിപ്പുണ്ടെങ്കില്‍ മൂന്ന് ദിവസത്തിനകം പരവനടുക്കത്തുള്ള സര്‍ക്കാര്‍ വൃദ്ധ സദനവുമായി ബന്ധപ്പെടണം. അല്ലാത്തപക്ഷം അവകാശികളില്ല എന്ന ധാരണയില്‍ ശംസ്‌ക്കാരം നടത്തുമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04994 239276, 9495183728