എറണാകുളം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തൊഴിൽ വകുപ്പിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.
കാക്കനാട് സിവിൽ സ്റ്റേഷൻ പരിസരത്ത് അഡിഷണൽ ലേബർ കമ്മിഷണർ കെ.ശ്രീലാൽ വൃക്ഷത്തൈ നട്ടു. റീജിയണൽ ജോയിന്റ് ലേബർ കമ്മിഷണർ ഡി. സുരേഷ് കുമാർ എറണാകുളം ജില്ലാ ലേബർ ഓഫീസർ(ഇ) പി.എം.ഫിറോസ്, കോട്ടയം ജില്ലാ ലേബർ ഓഫീസർ(ജി) വി.ബി. ബിജു എന്നിവർ പങ്കെടുത്തു.