പാലക്കാട്‌: വായനാപക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ സാക്ഷരതാ മിഷന് സംഘടിപ്പിച്ച പരിപാടിയില് അധ്യാപക കൂട്ടായ്മയുടെ നേതൃത്വത്തില് തിരുവനന്തപുരം സാഹിതി പ്രസിദ്ധീകരിച്ച ‘ജാലകം തുറന്നപ്പോള്‘ കഥാസമാഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണിക്ക് നല്കി പ്രകാശനം ചെയ്തു. ടിഷ വിജയന് എഴുതിയ ‘എക്സിറ്റ് ഗ്രൂപ്പ്’ ചെറുകഥ വിജയന് മാസ്റ്റര് പരിചയപ്പെടുത്തി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി അനില്കുമാര് പി.എന് പണിക്കര് അനുസ്മരണ പ്രഭാഷണം നടത്തി.
വായനാപക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില് വിദ്യാകേന്ദ്രങ്ങള് മുഖേന വീടുകളില് പുസ്തകങ്ങള് എത്തിച്ചു നല്കുമെന്ന് സാക്ഷരതാ മിഷന് ജില്ലാ കോ-ഓര്ഡിനേറ്റര് ഡോ.മനോജ് സെബാസ്റ്റ്യന് അറിയിച്ചു. ഗ്രന്ഥശാല സംഘവുമായി സഹകരിച്ച് ഒരു വിദ്യാകേന്ദ്രം 100 വീടുകളില് പുസ്തകം എത്തിക്കും. ഇത്തരത്തില് ജില്ലയിലെ 18000 വീടുകളില് പുസ്തകം എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലാ പഞ്ചായത്തില് നടന്ന പരിപാടിയില് അസി. കോ-ഓര്ഡിനേറ്റര് പാര്വതി, വികസന വിദ്യാകേന്ദ്രം പ്രേരക് ഗീത എന്നിവര് സംസാരിച്ചു.