പാലക്കാട്: ജില്ലയില്‍ ഏപ്രില്‍ ഒന്ന് മുതല്‍ കോവിഡ് പരിശോധന നടത്തിയത് 638099 പേർ.

ജില്ലയില്‍ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതല്‍ ജൂൺ 20 വരെ 638099 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി. ഇതിൽ 136275 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജൂൺ 20 ന് 1045 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി 12.91 ശതമാനമാണ്.

സൗജന്യ പരിശോധന നടന്ന കേന്ദ്രങ്ങള്‍

1. വെങ്ങനൂർ മോഡൽ സെൻട്രൽ സ്കൂൾ, ആലത്തൂർ
2. രാജാസ് ഹയർ സെക്കൻഡറി സ്കൂൾ, കൊല്ലങ്കോട്
3. ഗവ. ഹൈസ്കൂൾ വാടാനാംകുറുശ്ശി, ഓങ്ങല്ലൂർ
4. ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ചാലിശ്ശേരി
5. ദയറാ സ്ട്രീറ്റ് അങ്കണവാടി(അർബൻ പി.എച്ച്.സി)
6.പാർവ്വതി കല്യാണമണ്ഡപം, എൻ. കെ പാളയം, പാലക്കാട്
7. ഗവ. എൽ. പി സ്കൂൾ അയ്യപുരം, പാലക്കാട്