ഇടുക്കി:2020-21 അദ്ധ്യയന വര്‍ഷം പ്ലസ്ടൂ സയന്‍സ് ഗ്രൂപ്പ് പഠിച്ചതും, 2021-ലെ NEET/എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളളതും, +1, പരീക്ഷയിലും +2 ഇതുവരെയുള്ള പരീക്ഷകളിലും പങ്കെടുത്തിട്ടുള്ളതുമായ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുളള വിദ്യാര്‍ത്ഥിനി വിദ്യാര്‍ത്ഥികളില്‍ നിന്നും ഒരു മാസത്തെ ഓണ്‍ലൈന്‍ പ്രവേശന പരീക്ഷാ പരിശീലനത്തിന് (ക്രാഷ് കോഴ്സ്) പട്ടികവര്‍ഗ്ഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരില്‍ നിന്നും ഏറ്റവും യോഗ്യരായ 150 പേരെ തിരഞ്ഞെടുത്ത് സംസ്ഥാനത്തെ പ്രശസ്തമായ പരിശീലന സ്ഥാപനം പരിശീലനം നല്‍കും. താല്‍പ്പര്യമുളള വിദ്യാര്‍ത്ഥികള്‍ പേര്, മേല്‍വിലാസം, ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പര്‍ എന്നിവ വെള്ളക്കടലാസില്‍ രേഖപ്പെടുത്തി രക്ഷകര്‍ത്താവിന്റെ സമ്മതപത്രം +1 പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റിന്റെയും, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടേയും പകര്‍പ്പുകള്‍ സഹിതം ഇടുക്കി ഐ.റ്റി.ഡി.പി. ഓഫീസില്‍ ജൂണ്‍ 27ന് വൈകിട്ട് 5 ന് മുന്‍പായി ലഭിക്കണം. നിശ്ചിത സമയത്തിനകം ലഭിക്കാത്തതും, ആവശ്യമായ രേഖകള്‍ ഇല്ലാത്തതുമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. തിരഞ്ഞെടുക്കുന്നവരുടെ നിര്‍ദ്ദിഷ്ട പരിശീലനത്തിനുള്ള മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍:- 04862 222399