അക്ഷരമുറ്റത്തെത്തുന്ന കുരുന്നുകള്‍ക്ക് സ്വാഗതമേകി ജില്ലയില്‍ പുതിയ അധ്യയന വര്‍ഷത്തിന് ഇന്ന് തുടക്കമാകും. പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ചെമ്പുകടവ് ഗവ. യു.പി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്യും. പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജം നാട് ഏറ്റെടുത്തതോടെ ഉണര്‍വ്വ് നേടിയ പൊതു വിദ്യാലയങ്ങള്‍ ഉള്‍പ്പെടെയുള്ള ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവേശനോത്സവം ആഘോഷമാക്കാനാള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് ജില്ലയില്‍ സ്‌കൂളുകള്‍ തുറക്കുന്നത് ഈ മാസം 12 ലേക്ക് മാറ്റിയത്.