വനിതാ പ്രൊട്ടക്ഷന് ഓഫീസില് ഏഴ് മാസത്തേക്ക് കരാറടിസ്ഥാനത്തില് വാഹനം ലഭ്യമാക്കുന്നതിന് ടെന്ഡര് ക്ഷണിച്ചു. വാഹനം (കാര്, ജീപ്പ്) ഏഴ് വര്ഷത്തിലധികം പഴക്കമുണ്ടാകരുത്. പ്രതിമാസം 1500 കിലോമീറ്റര് വരെ ഓടുന്നതിന് പരമാവധി 30000 രൂപയാണ് അനുവദിക്കുക. 2100 രൂപയാണ് നിരതദ്രവ്യം. ജൂലൈ 13 ന് ഉച്ചയ്ക്ക് ഒന്ന് വരെ ടെന്ഡറുകള് സ്വീകരിക്കും. അന്നേദിവസം വൈകീട്ട് മൂന്നിന് തുറക്കും. ഫോണ്: 8281999061.