പാലക്കാട്: വ്യാവസായിക ട്രൈബ്യുണലും, ഇൻഷുറൻസ് കോടതി ജഡ്ജിയും, എംപ്ലോയീസ് കോമ്പൻസേഷൻ കമ്മീഷണറുമായ സാബു സെബാസ്റ്റ്യൻ ജൂലൈ 12, 13, 19, 26, 27 തീയ്യതികളിൽ പാലക്കാട് റവന്യു ഡിവിഷണൽ മജിസ്ട്രേറ്റ് കോടതി ഹാളിൽ (ആർ.ഡി.ഒ കോർട്ട് ) തൊഴിൽ തർക്ക കേസ്സുകളും, ഇൻഷുറൻസ് കേസ്സുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസ്സുകളും വിചാരണ ചെയ്യും.