കാസര്‍ഗോഡ്: തീയ്യറ്റർ സമുച്ചയം നിർമ്മിക്കുന്നതിന് നീലേശ്വരം നഗരസഭ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന് (കെ.എഫ്.ഡി.സി) കൈമാറാൻ തീരുമാനിച്ച ചിറപ്പുറം ആലിൻ കീഴിലെ സ്ഥലം കെ.എഫ്.ഡി.സി പ്രൊജക്ട് മാനേജർ കെ.ജെ. ജോസ്, തിയറ്റർ മാനേജർ മോഹൻകുമാർ എന്നിവർ പരിശോധിച്ചു. നഗരസഭാ വൈസ് ചെയർമാൻ പി.പി. മുഹമ്മദ്റാഫി, സെക്രട്ടറി neelewshഎ. ഫിറോസ്ഖാൻ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി. ദാമോദരൻ, കെ.രഘു, ഒ.വി.രവീന്ദ്രൻ, പി.വി.രാഗേഷ് എന്നിവർ കൂടെ ഉണ്ടായിരുന്നു.

ആലിൻകീഴിൽ നഗരസഭയുടെ 60 സെന്റ് സ്ഥലമാണ് കെ.എസ്.എഫ്.ഡി.സിക്ക് കൈമാറാൻ തീരുമാനിച്ചത്. സ്ഥലത്തിന്റെ മണ്ണ് പരിശോധന നേരത്തെ നടത്തിയിരുന്നു. നീലേശ്വരത്തെ തിയറ്റർ കോംപ്ലക്സ് നിർമ്മാണം വേഗത്തിലാക്കാൻ ആവശ്യപ്പെട്ട് എം.രാജഗോപാലൻ എം.എൽ.എയുടെ നേതൃത്വത്തിൽ നഗരസഭാ ചെയർപേഴ്സൺ ടി.വി. ശാന്ത, വൈസ് ചെയർമാൻ പി.പി. മുഹമ്മദ്റാഫി എന്നിവർ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെ നേരിൽ കണ്ട് നിവേദനം നൽകിയിരുന്നു.