തൃശ്ശൂർ: ശുചിത്വ മിഷൻ തയ്യാറാക്കിയ “ശുചിത്വ മാലിന്യ സംസ്കരണ പദ്ധതികൾ -തദ്ദേശ സ്ഥാപനങ്ങൾക്കുള്ള സഹായ പദ്ധതികളും സേവനങ്ങളും പഠനസഹായി” എന്ന പുസ്തകം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിഡ് മാസ്റ്റർ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദിന് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ ജില്ലാ പഞ്ചായത്തിലെ മറ്റു സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, ജില്ലാ പഞ്ചായത്ത്‌ മെമ്പർമാർ, ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ, ജില്ലാ ഹരിതകേരളം മിഷൻ കോർഡിനേറ്റർ, ജില്ലാ ശുചിത്വ മിഷൻ ജീവനക്കാർ എന്നിവർ പങ്കെടുത്തു.