വയനാട്: ഗര്‍ഭിണികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ ‘മാതൃകവചം’ എന്ന പേരില്‍ ആരോഗ്യ വകുപ്പ് നടത്തുന്ന വാക്‌സിനേഷന്‍ ക്യാമ്പ് ഇന്ന് (15/07/2021 വ്യാഴം) ജില്ലയിലെ 36 കേന്ദ്രങ്ങളില്‍ നടക്കും.സ്പോട്ട് രജിസ്ട്രേഷന്‍ വഴിയാണ് വാക്സിനേഷന്‍. 4000 ത്തോളം ഗര്‍ഭിണികള്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നതിനുളള ഒരുക്കങ്ങളാണ് ആരോഗ്യവകുപ്പ് നടത്തിയിട്ടുളളത്. ഇന്ന് ജില്ലയില്‍ ഗര്‍ഭിണികള്‍ക്ക് മാത്രമാണ് കുത്തിവയ്പ്പ് നല്‍കുകയെന്നും മറ്റു വിഭാഗക്കാര്‍ക്ക് വാക്‌സിനേഷന്‍ ലഭ്യമാകില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഏതെങ്കിലും കാരണവശാല്‍ വാക്‌സിനേഷന്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത ഗര്‍ഭിണികള്‍ക്ക്് എല്ലാ ബുധനാഴ്ച്ചകളിലും ഉച്ചയ്ക്ക് 3 ന് ശേഷം സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും വാക്‌സിനെടുക്കാനുളള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വാക്‌സിന്‍ സൗകര്യം ലഭിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
